ധവാന് സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Posted on: August 12, 2017 2:07 pm | Last updated: August 12, 2017 at 7:20 pm

പല്ലെകെലെ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാന് സെഞ്ച്വറി. 42ാം ഓവറില്‍ പുഷ്പകുമാരയെ ബൗണ്ടറി പായിച്ചാണ്‌ ധവാന്‍ ആറാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 211 റണ്‍സെടുത്തിട്ടുണ്ട്. 117 പന്തില്‍ 116 റണ്‍സുമായി ധവാനും രണ്ട് റണ്‍സെടുത്ത പുജാരയുമാണ് ക്രീസില്‍.

85 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രാഹുലിനെ പുഷ്പകുമാരയുടെ പന്തില്‍ കരുണരത്‌നെ പിടിച്ചുപുറത്താക്കുകയായിരുന്നു. രാവിലെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്നാം ടെസ്റ്റില്‍ നിന്ന് വിലക്കപ്പെട്ട രവീന്ദ്ര ജഡേജക്ക് പകരം ഇന്ത്യ കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി.