Connect with us

Business

സ്മാര്‍ട് ഫോണ്‍ വിപണി നയിക്കാന്‍ ഇനി എം ഫോണ്‍ 7എസ്

Published

|

Last Updated

കൊച്ചി: ലോകത്തെ ഏറ്റവും കൂടുതല്‍ സ്‌പെസിഫിക്കേഷന്‍സ് ഉള്ളഫോണ്‍ എന്ന അവകാശവാദവുമായി എം ഫോണ്‍ (മാംഗോ ഫോണ്‍). എട്ട് ജി ബി റാം ഡെകാകോര്‍ പ്രോസസ്സര്‍, 16 + 16 എം പി ഡ്യൂവല്‍ റിയര്‍ കാമറ, 13 എംപി ഫ്രണ്ട്കാമറ ഉള്ളതും 32, 64, 128, 256 ജിബി സ്‌റ്റോറേജ് കപ്പാസിറ്റി തുടങ്ങിയസവിശേഷതകള്‍ ഉള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട് ഫോണ്‍ ആണ് എം ഫോണ്‍ 7 എസ് എന്ന് കമ്പനി അവകാശപ്പെട്ടു. കൂടാതെ 6 ജി ബി റാം, 13 + 13 എം പി ഡ്യൂവല്‍ റിയര്‍ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകളുള്ളതും, 4 ജിബി റാം, 13 +5 എംപി വൈഡ് ആംഗിള്‍ ഡ്യൂവല്‍ റിയര്‍ ക്യാമറ, 13 എംപി ഫ്രണ്ട്ക്യാമറ, എന്നീസവിശേഷതകള്‍ഉള്ളതും 3 ജിബിറാം, 13 +5 എംപി വൈഡ് ആംഗിള്‍ ഡ്യൂവല്‍ റിയര്‍ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകള്‍ഉള്ളതുമായ 4 വ്യത്യസ്ത സീരിസിലാണ് എം ഫോണ്‍ അതിന്റെ ഏറ്റവും പുതിയ മോഡലായ എംഫോണ്‍ 7എസ് അവതരിപ്പിക്കുന്നത്.

ഇത്രയധികം വ്യത്യസ്തസവിശേഷതകള്‍ഉള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ ലോക വിപണിയില്‍തന്നെ ആദ്യമാണ്.
ഫുള്ളി ലോഡഡ് എയര്‍ക്രാഫ്റ്റ് മെറ്റല്‍ ബോഡി കൊണ്ട് നിര്‍മിച്ച ലോകത്തിലെ ആദ്യ സ്മാര്‍ട് ഫോണായ എം ഫോണ്‍ 7എസ് രൂപകല്പനയില്‍ഐഫോണ്‍ 7പ്ലസ്‌നെവെല്ലുന്നു. പോളിമര്‍ ബാറ്ററിയാണ് ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. മിനിറ്റുകള്‍ക്കകം ചാര്‍ജാവുന്ന സി ടൈപ്പ് ഫാസ്റ്റ് എക്‌സ്പ്രസ്സ് ചാര്‍ജിംഗ് സൗകര്യമുള്ള എം ഫോണ്‍ 7ന് 5.5 ഇഞ്ച് ഡിസ്‌പ്ലേ ഉള്ളപ്പോഴും‘ഭാരംവെറും 154 ഗ്രാം മാത്രമാണ്. സ്‌ക്രീന്‍ ഷോട്ട് സെലക്ഷന് സൗകര്യമുള്ള ഫ്രണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ആണ് മറ്റൊരുപ്രത്യേകത.വ്യത്യസ്തതലത്തിലുള്ള സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കളുടെ ഹരമായി മാറുന്ന രീതിയിലാണ് എം ഫോണ്‍ 7എസ് അവതരിപ്പിക്കപ്പെടുന്നത്.ഹൈബ്രിഡ്വോള്‍ട്ടി സിം സ്ലോട്ടോടുകൂടി മാറ്റ് ആന്‍ഡ് ഗ്ലോസി ഫിനിഷിംഗിലുള്ള സ്മാര്‍ട്ട്‌റെഡ്, ബ്ലാക്ക്, ഗോള്‍ഡ്, സില്‍വര്‍, റോസ്‌ഗോള്‍ഡ്തുടങ്ങിയ 5 വ്യത്യസ്ത നിറങ്ങളിലാണ്എംഫോണ്‍ 7 എസ് ഇറങ്ങുന്നത്.

Latest