റെനോ കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു

Posted on: August 12, 2017 1:44 pm | Last updated: August 12, 2017 at 1:44 pm

കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ട് മുന്‍നിര ഓട്ടോമോട്ടീവ് കമ്പനിയായ റെനോള്‍ട്ട് പത്ത് പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. സംസ്ഥാനത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഡീലര്‍ഷിപ്പുകള്‍. സെപ്തംബര്‍ അവസാനത്തോടെ പുതിയ എട്ട് ഡീലര്‍ഷിപ്പുകള്‍ കൂടി തുറക്കുന്നതോടെ ഇവയുടെ എണ്ണം 30 ആകും. നടപ്പു വര്‍ഷം അവസാനത്തോടെ രാജ്യത്തെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 320 ആയി ഉയരും.

ടി വി എസ് അയ്യങ്കാര്‍ ആന്‍ഡ് സണ്‍സുമായി സഹകരിച്ചാണ് റെനോ പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കുന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാനുമായുള്ള പങ്കാളിത്തം തുടരുമെന്നും റെനോയുടെ എല്ലാ ഓണം ക്യാമ്പയിനുകളിലും ദുല്‍ഖര്‍ ഭാഗമാകുമെന്നും റെനോ മാനേജിംഗ് ഡയറക്ടര്‍ സുമിത് സാഹ്‌നി പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം ദുല്‍ഖര്‍ സല്‍മാനെ കാണാനും അവസരം ഉണ്ടാകും. ഒരു ക്വിഡ് വാങ്ങുമ്പോള്‍ രണ്ടുഗ്രാം സ്വര്‍ണനാണയവും ഡസ്റ്റര്‍, ലോഡ്ജി എന്നിവ വാങ്ങുമ്പോള്‍ 20000 രൂപയുടെ സുനിശ്ചിത സമ്മാനവും ഓഫറില്‍ ഉള്‍പ്പെടുന്നു.