ഈസി കുക്ക് 15ാം വര്‍ഷത്തിലേക്ക്

Posted on: August 12, 2017 1:40 pm | Last updated: August 12, 2017 at 1:40 pm
SHARE

കോഴിക്കോട്: ഇന്‍ഡക്ഷന്‍ കുക്കര്‍ വിപണന രംഗത്തെ പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ ‘ഈസി കുക്ക്’ അതിന്റെ 15-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഈസി കുക്ക് കുക്കിംഗ് സിസ്റ്റം വാങ്ങുന്നവര്‍ക്ക് സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ 30 ലക്ഷം രൂപയുടെ സമ്മാനങ്ങളും, നറുക്കെടുപ്പിലൂടെ ബംബര്‍ സമ്മാനമായി 5 പേര്‍ക്ക് ‘റെഫ്രിജറേറ്ററും’ 10 പേര്‍ക്ക് ‘വാഷിംഗ് മെഷീനും’ ലഭിക്കുന്ന സമ്മാന പദ്ധതിക്ക് തുടക്കം കുറിച്ചു.

കൂടാതെ ഇപ്പോള്‍ ഈസികുക്ക് വാങ്ങുന്നവര്‍ക്ക് 1399 രൂപ വില വരുന്ന 5 ലിറ്റര്‍ പ്രഷര്‍ കുക്കറും, 595 രൂപ വില വരുന്ന നോണ്‍ സ്റ്റിക്ക് അപ്പച്ചട്ടിയും’ ഓണ സമ്മാനമായി ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ മജീദ് കാമ്പ്രത്ത് അറിയിച്ചു.
15 വര്‍ഷമായി ഇന്‍ഡക്ഷന്‍ ടെക്‌നോളജിയില്‍ റിസേര്‍ച്ച് & ഡവലപ്‌മെന്റ് ചെയ്തു വരുന്ന ‘ബാബിന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ പ്രമുഖ ഉത്പന്നമാണ് ഈസികുക്ക്