മലപ്പുറത്ത് എസ്എസ്എല്‍സി ബുക്കില്‍ സീല്‍ മാറി; പതിപ്പിച്ചത് സഹകരണ സംഘത്തിന്റെ സീല്‍

Posted on: August 12, 2017 1:14 pm | Last updated: August 12, 2017 at 4:10 pm
SHARE

മലപ്പുറം: എസ്എസ്എല്‍സി ബുക്കില്‍ സ്‌കൂള്‍ സീലിന് പകരം പതിപ്പിച്ച് നല്‍കിയത് സ്‌കൂള്‍ സഹകരണ സംഘത്തിന്റെ സീല്‍. എടവണ്ണപ്പാറ ചാലിയപ്പുറം ജിവിഎച്ച്എസ് സ്‌കൂളില്‍ വിതരണം ചെയ്ത എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലാണ് സീല്‍ മാറിയത്. പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിനായി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തിന്റേതാണ് സീല്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തിലാണ് സീല്‍ മാറിപ്പോയ കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത്.

അമ്പതോളം എസ്എസ്എല്‍സി ബുക്കുകളിലാണ് ഇങ്ങനെ സീല്‍ മാറ്റി പതിപ്പിച്ചത്. ഇത് അബന്ധത്തില്‍ സംഭവിച്ചതാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സീല്‍ മാറിപ്പോയതിനാല്‍ ഈ ബുക്ക് ഉപയോഗിച്ച് തുടര്‍ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയില്ല. സ്‌കൂള്‍ അധികൃതരുടെ നിരുത്തരവാദ നടപടിക്കെതിരെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here