Connect with us

International

ഉറു കെനിയാത്ത വീണ്ടും കെനിയന്‍ പ്രസിഡന്റ്

Published

|

Last Updated

പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഉറു കെനിയാത്ത ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

നെയ്‌റോബി: കെനിയന്‍ പ്രസിഡന്റായി ഉറു കെനിയാത്ത വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 54.3 ശതമാനം വോട്ടുകള്‍ നേടിയാണ് അദ്ദേഹത്തിന്റെ വിജയം. എതിര്‍ സ്ഥാനാര്‍ഥിയായ റൈല ഒഡിങ്ക 44.7 ശതമാനം വോട്ടുകള്‍ നേടി.

രാജ്യത്തിന്റെ വികസനത്തിന് ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു ഉറു കെനിയാത്ത പറഞ്ഞു. 2013 മുതല്‍ അദ്ദേഹം കെനിയയുടെ പ്രസിഡന്റായി തുടരുകയാണ്.

അതേസമയം, തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നത് പലയിടത്തും സംഘര്‍ഷത്തിനിടയാക്കി. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി.

---- facebook comment plugin here -----

Latest