നിതീഷ് കുമാറിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് അമിത് ഷാ

Posted on: August 12, 2017 12:49 pm | Last updated: August 12, 2017 at 3:25 pm

ന്യൂഡല്‍ഹി: ജെഡിയു, ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തില്‍ ചേരും. എന്‍ഡിഎയില്‍ ചേരണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ കണ്ടു. അമിത് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഈ മാസം 19ന് പാറ്റ്‌നയില്‍ ചേരുന്ന ആര്‍ജെഡി ദേശീയ എക്‌സിക്യുട്ടീവില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. ജെഡിയുവിനെ കേന്ദ്രമന്ത്രിസഭയിലും ഉള്‍പ്പെടുത്തും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍, നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷനായി തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ജെഡിയു എന്‍ഡിഎയുമായുള്ള ബന്ധം വിഛേദിച്ചത്. അടുത്തിടെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാംനാഥ് കോവിന്ദിനെ നിതീഷ് കുമാര്‍ പിന്തുണച്ചു. തുടര്‍ന്ന് ബീഹാറില്‍ മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി ചേര്‍ന്ന് നിതീഷ് മന്ത്രിസഭ രൂപവത്കരിക്കുകയും ചെയ്തു.