Connect with us

National

ആധാര്‍ നമ്പറില്ല; ഷെഹ്‌ലാ റാഷിദിന്റെ പ്രബന്ധം ജെഎന്‍യു തിരിച്ചയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ നല്‍കാത്തതിനെ തുടര്‍ന്ന് ജെഎന്‍യു വിദ്യാര്‍ഥിയും ആക്റ്റിവിസ്റ്റുമായ ഷെഹ്‌ലാ റാഷിദിന്റെ പ്രബന്ധം സര്‍വകലാശാല തിരിച്ചയച്ചു. തനിക്ക് ആധാര്‍ ഇല്ലെന്നും ആധാര്‍ നമ്പര്‍ ചേര്‍ക്കാനുള്ള കോളത്തില്‍ ഒന്നും രേഖപ്പെടുത്താത്തതാണ് പ്രബന്ധം തിരിച്ചയക്കാന്‍ കാരണമെന്നും ഷെഹ്‌ല ട്വിറ്ററിലൂടെ അറിയിച്ചു.

ആധാര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നില്ല. അതിനാല്‍ തന്നെ താന്‍ ആധാര്‍ എടുത്തിട്ടില്ല. ഒരു ദിവസം സര്‍വകലാശലയില്‍ നിന്ന് തന്നെ വിളിച്ച് ആധാര്‍ നമ്പര്‍ ശേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രബന്ധം തിരിച്ചയക്കുകയാണെന്ന് അധികൃതര്‍ പറയുകയായിരുന്നുവെന്നും ഷെഹ്‌ല കൂട്ടിച്ചേര്‍ത്തു. അതേസമയം, സര്‍വകലാശാല അധികൃതര്‍ വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Latest