കുപ്‌വാരയില്‍ സൈനിക ആസ്ഥാനത്തിനുനേരെ ഭീകരാക്രമണം

Posted on: August 12, 2017 10:18 am | Last updated: August 12, 2017 at 10:18 am

കശ്മീര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈനിക ആസ്ഥാനത്തിനുനേരെ ഭീകരാക്രമണം. കാലാരൂസിലെ വനമേലയില്‍ അര്‍ധരാത്രിയാണ് ആക്രമണമുണ്ടായത്.

സംഭവത്തില്‍ ഒരു സൈനികന് പരുക്കേറ്റു. ഇദ്ദേഹത്തെ ദ്രഗ്മുള്ളയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പ് വളഞ്ഞ ഭീകരര്‍ പത്ത് മിനുറ്റോളം നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു.