നടിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; പിസി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുക്കും

Posted on: August 12, 2017 10:09 am | Last updated: August 12, 2017 at 1:29 pm

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുക്കും. വനിതാ കമ്മീഷനാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനത്തിലും നടിയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ച ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

പിസി ജോര്‍ജിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ നടപടി. കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജോര്‍ജിനെ മൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തുനല്‍കും.