ഈജിപ്തില്‍ ട്രൈനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം

Posted on: August 11, 2017 10:04 pm | Last updated: August 11, 2017 at 10:22 pm

കെയ്‌റോ: ഈജിപ്തിലെ തീരദേശ പട്ടണമായ അലക്‌സാന്‍ഡ്രിയ്ക്കടുത്ത് രണ്ട് തീവണ്ടികള്‍ കൂട്ടിയിടിച്ച് 25 പേര്‍ മരിച്ചു. 65 ഓളം പേര്‍ക്ക് പരിക്കേറ്റു. കെയ്‌റോയില്‍നിന്ന് പുറപ്പെട്ട തീവണ്ടിയും പോര്‍ട്ട് സെയ്ദില്‍നിന്ന് പുറപ്പെട്ട തീവണ്ടിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടം.

മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. അപകട കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി വിദഗ്ദ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഖൊര്‍ഷിദ് സ്‌റ്റേഷന് തൊട്ടുത്തുവച്ചാണ് തീവണ്ടികള്‍ കൂട്ടിയിടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു