ആറ് മാസത്തിനിടെ ഇന്ത്യയില്‍ വിറ്റഴിഞ്ഞത് 50 ലക്ഷം റെഡ് മി നോട്ട് ഫോണുകള്‍

Posted on: August 11, 2017 9:44 pm | Last updated: August 11, 2017 at 9:44 pm

ബാങ്കോങ്: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ആറ് മാസത്തിനിടെ ഇന്ത്യയില്‍ വിറ്റഴിച്ചത് 50 ലക്ഷം റെഡ്മി നോട്ട് 4 ഫോണുകള്‍. കമ്പനി അധികൃതര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 ജനുവരിയില്‍ അവതരിപ്പിച്ച ഈ ഫോണിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഒന്നാം പാദത്തില്‍ 7.2 ശതമാനമായിരുന്നു റെഡ്മി നോട്ട് 4ന്റെ വളര്‍ച്ച. എന്നാല്‍ രണ്ടാം പാദത്തില്‍ എത്തിയപ്പോള്‍ ഓണ്‍ലൈനില്‍ വിറ്റഴിക്കുന്ന് നാല് ഫോണില്‍ ഒന്ന് നോട്ട് 4 ആണെന്ന സ്ഥിതിയില്‍ എത്തിയതായി ഷവോമിയുടെ മനുകുമാര്‍ ജയ്ന്‍ ട്വീറ്റ് ചെയ്തു.

ഷവോമിയുടെ ഏറ്റവും വിജയിച്ച ഫോണാണ് റെഡ് മി നോട്ട് 4. ഷവോമിക്ക് ഇന്ത്യന്‍ വിപണിയില്‍ രണ്ടാം സ്ഥാനം നേടിക്കൊടുക്കാന്‍ ഇത് സഹായകമായി. സാംസംഗാണ് വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ളത്.