Connect with us

National

ഓക്‌സിജന്‍ നിലച്ചു; ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ മരിച്ചു

Published

|

Last Updated

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 30 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ഖോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ഇത്രയും കുട്ടികള്‍ മരണത്തിന് കീഴടങ്ങിയത്.

മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന്റെ മണ്ഡലമാണ് ഖോരഖ്പൂര്‍. അദ്ദേശം ആശുപത്രി സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു.

അതേസമയം, ഓക്‌സിജന്‍ ലഭിക്കാത്തതല്ല മരണ കാരണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗട്ടേല പറഞ്ഞു. മസ്തിഷ്‌ക വീക്കമാണ് കുട്ടികള്‍ മരിക്കാന്‍ കാരണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

Latest