Connect with us

Ongoing News

ലോക അത്‌ലറ്റിക് മീറ്റ്: ചരിത്രം കുറിച്ച് ദാവിന്ദര്‍ സിംഗ് ഫൈനലില്‍

Published

|

Last Updated

ലണ്ടന്‍: ലോക അത്‌ലറ്റിക് മീറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം ദാവിന്ദര്‍ സിംഗ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ദാവിന്ദര്‍ കുറിച്ചത്. ശനിയാഴ്ചയാണ് ഫൈനല്‍.

യോഗ്യത മാര്‍ക്കായ 83 മീറ്റര്‍ അവസാന ശ്രമത്തിലാണ് ഇന്ത്യന്‍ താരം മറികടന്നത്. 84.22 മീറ്റര്‍ ദൂരം കുറിച്ചാണ് യോഗ്യത ഉറപ്പിച്ചത്. ആദ്യം 82.22 മീറ്ററും രണ്ടാം തവണ 82.14 മീറ്ററുമാണ് പഞ്ചാബ് താരം പിന്നിട്ടത്. 13 പേര്‍ ഫൈനലില്‍ യോഗ്യത നേടിയപ്പോള്‍ ഇതില്‍ ഏഴാമതായാണ് ദാവിന്ദര്‍ ഫൈനലിലെത്തിയത്. യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ മത്സരിച്ച ദാവിന്ദര്‍ തോളിനേറ്റ പരുക്ക് അതിജീവിച്ചാണ് ഫൈനലിന് യോഗ്യത നേടിയത്. അതേസമയം, ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര നിരാശപ്പെടുത്തി. യോഗ്യതാ റൗണ്ടില്‍ 82.26 മീറ്ററാണ് നീരജ് നേടിയത്. ഗ്രൂപ്പ് ഏഴാമത് എത്താനേ താരത്തിന് കഴിഞ്ഞുള്ളൂ.

Latest