Connect with us

National

ഐഎഎസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

ഗാസിയാബാദ്: ബീഹാറില്‍നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 2012 ബാച്ച് ബീഹാര്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മുകേഷ് പാണ്ഡെയാണ് മരിച്ചത്. ഗാസിയാബാദിലെ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് ട്രാക്കിനു സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

“പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജാനകപുരിയില്‍ താന്‍ ആത്മഹത്യ ചെയ്യുന്നു. കെട്ടിടത്തിന്റെ 10ാം നിലയില്‍നിന്ന് താഴേക്ക് ചാടും. എനിക്ക് ജീവിതം മടുത്തു. മനുഷ്യനിലുള്ള വിശ്വാസം തകര്‍ന്നിരിക്കുന്നു. ഡല്‍ഹിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ 742ാം മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ബാഗില്‍ ആത്മഹത്യക്കുറിപ്പു വച്ചിട്ടുണ്ട്. എല്ലാവരോടും മാപ്പു ചോദിക്കുന്നു. എല്ലാവരോടും എനിക്ക് സ്‌നേഹമാണുള്ളത്. എന്നോടു ക്ഷമിക്കണം” എന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ബുക്‌സര്‍ ജില്ലാ മജിസ്‌ട്രേറ്റായി കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹം ചുമതലയേറ്റത്. മുകേഷ് പാണ്ഡെയുടെ മരണത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി.

Latest