മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട വാട്‌സാപ്പ്‌ ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ

Posted on: August 11, 2017 10:38 am | Last updated: August 11, 2017 at 12:59 pm

തിരുവനന്തപുരം: മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും എംഎല്‍എമാരും സിപിഎം നേതാക്കളും അടക്കമുള്ളവര്‍ അംഗങ്ങളായ വാട്‌സാപ്പ് ഗൂപ്പിലേക്ക് അശ്ലീല വീഡിയോ സന്ദേശം അയച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും സംശയനിഴലില്‍

കഴിഞ്ഞ ദിവസമാണ് ന്യൂസ് ഫാക്ടറി എന്ന ഗ്രൂപ്പിലേക്ക് യുവതിയുടെ 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ എത്തിയത്. പാര്‍ട്ടി പത്രത്തിലെ ന്യൂസ് എഡിറ്ററാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവം ചര്‍ച്ചയായതോടെ മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗമാണ് തനിക്കു വീഡിയോ അയച്ചുതന്നതെന്ന് ഇദ്ദേഹം വിശദീകരണം നല്‍കി.

വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതോടെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എമാരായ പിസി ജോര്‍ജ്, വിഡി സതീശന്‍ തുടങ്ങിയ പ്രമുഖരെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കി. ഇതോടെ വിഷയം വിവാദമായിരിക്കയാണ്. ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഗ്രൂപ്പില്‍ അംഗങ്ങളാണ്.