മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വസതികളുടെ അറ്റകുറ്റപ്പണിക്ക് 67.54 ലക്ഷം

Posted on: August 11, 2017 10:34 am | Last updated: August 11, 2017 at 10:34 am

തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് വേണ്ടി ആകെ 67,54,662 രൂപ കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയെ അറിയിച്ചു.

കൂടാതെ, മോടിപിടിപ്പിക്കുന്നതിനായി ആകെ 4,57,104 രൂപയും ചിലവഴിച്ചിട്ടുണ്ട്. മന്ത്രി മന്ദിരങ്ങളായ തൈക്കാട് ഹൗസ്, നിള, പമ്പ, പെരിയാര്‍ ഹൗസ്, മന്‍മോഹന്‍ ബംഗ്ലാവ് എന്നിവയില്‍ ഒരോ തവണയും സാനനുഡുവില്‍ 2 തവണയും മോടിപിടിപ്പിക്കല്‍ നടത്തിയിട്ടുണ്ടന്നും അന്‍വര്‍ സാദത്തിനെ മന്ത്രി അറിയിച്ചു.

സെക്രട്ടറിയറ്റ് മന്ദിരം പുതുക്കിപ്പണിയാനുള്ള പദ്ധതി പരിഗണനയിലുണ്ടെന്ന് മന്ത്രി ജി സുധാകരന്‍ പാറക്കല്‍ അബ്ദുല്ലയെ അറിയിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.