വിമാനം വൈകിയ സംഭവം: വ്യോമയാന മന്ത്രിക്ക് പരാതിനല്‍കിയെന്ന് പി.വി അബ്ദുല്‍ വഹാബ്

Posted on: August 10, 2017 10:10 pm | Last updated: August 10, 2017 at 10:10 pm

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്ന ദിവസം വിമാനം വൈകിയത് സംബന്ധിച്ച് വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ കണ്ട് പരാതി നല്‍കിയെന്ന് പിവി അബ്ദുല്‍ വഹാബ് എം.പി. സംഭവത്തിന്റെ നിജസ്ഥിതി അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. അസ്വാഭാവികമായി വിമാനം വൈകാന്‍ ഇടയാക്കിയ സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും അബ്ദുല്‍ വഹാബ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ് നടന്ന ദിവസം വിമാനം വൈകിയത് സംബന്ധിച്ച് വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ കണ്ട് പരാതി നല്‍കി. സംഭവത്തിന്റെ നിജസ്ഥിതി അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.

അസ്വാഭാവികമായി വിമാനം വൈകാന്‍ ഇടയാക്കിയ സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

നാല് മണിക്കൂറിലേറെ വിമാനത്തില്‍ അന്ന് ഞങ്ങള്‍ കുടുങ്ങി കിടന്നത്. ജീവിതത്തില്‍ ഏറെ വിഷമമനുഭവിച്ച ഒരു ഘട്ടമായിരുന്നു അത്. സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ.