അബുദാബി രാജ്യാന്തര വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

Posted on: August 10, 2017 9:49 pm | Last updated: August 10, 2017 at 9:49 pm
SHARE

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഈവര്‍ഷം ആദ്യപകുതിയില്‍ യാത്ര ചെയ്തത് 119.2 ലക്ഷം യാത്രക്കാര്‍. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍ 0.7 ശതമാനം യാത്രികരുടെ എണ്ണം വര്‍ധനവ്. 118.4 ലക്ഷമായിരുന്നു 2016 ആദ്യ പകുതിയിലേത്. മൊത്തം 17.6 ലക്ഷം യാത്രികരാണ് ജൂണില്‍ മാത്രം അബുദാബി വിമാനത്താവളത്തിലൂടെ കടന്നു പോയത്,

ലണ്ടന്‍ മുംബൈ ഡല്‍ഹി മനില എന്നിവിടങ്ങളിലേക്കായിരുന്നു ജൂണില്‍ ഏറ്റവുമധികംപേര്‍ യാത്ര ചെയ്തതെന്ന് അബുദാബി അന്താരഷ്ട്ര വിമാനത്താവളം ചീഫ് ഓപ്പറേഷന്‍ ഓഫിസര്‍ അഹ്മദ് അല്‍ ഷംസി അറിയിച്ചു. ലണ്ടന്‍ വിമാനത്താവളത്തിലേക് ആറുശതമാനം വര്‍ധനയാണ് ഉണ്ടായത്, കഴിഞ്ഞ വര്‍ഷം ഇതേമാസത്തെക്കാള്‍ ഡല്‍ഹിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും 11 ശതമാനം വര്‍ധനയുണ്ടായി. അബുദാബി രാജ്യാന്തര വിമാനത്താവള ടെര്‍മിനലില്‍ കഴിഞ്ഞ ജൂണിലെത്തിയ യാത്രികരില്‍ 81ശതമാനവും ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സിലാണ് യാത്ര ചെയ്തത്.