വൈദ്യുതാഘാതമേറ്റ് ദേശീയ ഗുസ്തി താരം മരിച്ചു

Posted on: August 10, 2017 8:30 pm | Last updated: August 10, 2017 at 8:30 pm

റാഞ്ചി: വെള്ളക്കെട്ടായ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിടെ വൈദ്യുതാഘാതമേറ്റ് ദേശീയ ഗുസ്തി താരം മരിച്ചു. റാഞ്ചിയില്‍ ജാര്‍ഖണ്ഡ് സംസ്ഥാന ഗുസ്തി അസോസിയേഷന്റെ ജയ്പാല്‍ സിംഗ് സ്‌റ്റേഡിയത്തിലായിരുന്നു സംഭവം. ദേശീയ ഗുസ്തിതാരം വിശാല്‍ കുമാര്‍ (22) ആണ് മരിച്ചത്.

ശുചിമുറിയില്‍ മുറിഞ്ഞുകിടന്ന വയറില്‍ നിന്നാണ് വിശാലിന് ഷോക്കേറ്റത്. മഴയെ തുടര്‍ന്ന് സ്‌റ്റേഡിയം ചോര്‍ന്നൊലിക്കുകയായിരുന്നു. ഇതോടെ ശൗചാല്യവും വെള്ളക്കെട്ടിലായി. ഇതാണ് വിശാലിന് ഷോക്കേല്‍ക്കാനിടയായത്.

അതേസമയം അസോസിയേഷന്‍ വിശാലിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.