Connect with us

Eranakulam

ദിലീപ് ഡിജിപിയെ വിളിച്ച കാര്യം അറിയില്ല: എ.വി.ജോര്‍ജ്‌

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ അന്ന് തന്നെ വിവരം ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്ന നടന്‍ ദിലീപിന്റെ വാദത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ്.

ഇത് സംബന്ധിച്ച വാര്‍ത്തകളോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്വേഷണത്തിലിരിക്കുന്ന കേസായതിനാല്‍ താന്‍ ഇതിനെക്കുറിച്ച് ഒന്നും പറയില്ലെന്നും എ.വി.ജോര്‍ജ് പറഞ്ഞു.

---- facebook comment plugin here -----

Latest