ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് അഹമ്മദ് പട്ടേല്‍

Posted on: August 10, 2017 5:38 pm | Last updated: August 10, 2017 at 5:38 pm
SHARE

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരണംപിടിക്കുമെന്ന് മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സകല അടവുകളെയും പരാജയപ്പെടുത്തി വിജയം നേടിയതിന്റെ ആത്മ വിശ്വാസത്തിലാണ് പട്ടേലിന്റെ പ്രസ്താവന. ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ അധികാരം ഒഴിയണമെന്ന് യുവാക്കള്‍ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും പട്ടേല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. എല്ലാ മേഖലയിലും പരാജയമാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അഴിമതി തടയുമെന്നും വിലക്കയറ്റം ഇല്ലാതാക്കുമെന്നും പറഞ്ഞവര്‍ക്ക് ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയാനില്ലെന്നും പട്ടേല്‍ പറഞ്ഞു.

ജന്ദര്‍മന്തറില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ പട്ടേല്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here