Connect with us

National

പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ അനുവദിക്കാത്തത് സ്വേച്ഛാധിപത്യം: ഉപരാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി: വിടവാങ്ങല്‍ പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ വിമര്‍ശനം. പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാറിന്റെ നടപടി സ്വേച്ഛാധിപത്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ജനാധിപത്യത്തിന്റെ അധപധനമാണെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി എസ് രാധാകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു അന്‍സാരിയുടെ പ്രസംഗം. സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ പ്രതിപക്ഷത്തിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest