Connect with us

National

ഹാദിയ കേസ്: അന്വേഷണ വിവരങ്ങള്‍ എന്‍ഐഎക്ക് കൈമാറണമെന്ന് സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ അന്വേഷണ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറണമെന്ന് സുപ്രീം കോടതി പോലീസിന് നിര്‍ദേശം നല്‍കി. കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.

അതിനിടെ, ഹാദിയയുടെ ഭര്‍ത്താവ് ഷഹിന്‍ ജഹാനന്റെ അഭിഭാഷകനെ കോടതി വിമര്‍ശിച്ചു. സ്വതന്ത്ര്യവും സുതാര്യവുമായ അന്വേഷണം ഷഹിന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയായ വൈക്കം സ്വദേശിനിയും ഷഹിന്‍ ജഹാനും തമ്മിലുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ ഷഹിനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest