മുസ്ലിംകള്‍ അരക്ഷിതാവസ്ഥ നേരിടുന്നു: ഹാമിദ് അന്‍സാരി

Posted on: August 10, 2017 2:02 pm | Last updated: August 10, 2017 at 7:03 pm

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിം സമൂഹം അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന് സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. സ്വന്തം രാജ്യത്തോടുള്ള കൂറ് ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി ഉത്കണ്ഠാജനകമാണെന്നും രാജ്യസഭാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അസഹിഷ്ണുത വളരുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇന്ത്യയുടെ പല മൂല്യങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആള്‍ക്കൂട്ട ആക്രമണങ്ങളും ഘര്‍വാപസി ഉള്‍പ്പെടെ വിഷയങ്ങളും ഇതിന്റെ ഉദാഹരണമാണെന്നും അന്‍സാരി പറഞ്ഞു.

മുത്തലാഖിനെതിരായ വിപ്ലവം ഉണ്ടാകേണ്ടത് ആ സമൂഹത്തില്‍ നിന്ന് തന്നെയാണ്. ഇന്ത്യയിലെ മുസ്ലിംകള്‍ തീവ്രവാദ സ്വാധീനത്തില്‍ പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഹാമിദ് അന്‍സാരി പറഞ്ഞു.