Connect with us

Kerala

55 തസ്തികകളില്‍ പി എസ് സി വിജ്ഞാപനം

Published

|

Last Updated

തിരുവനന്തപുരം: 55 തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പി എസ് സി വിജ്ഞാപനമിറക്കും. ആഗസ്റ്റ് 18ലെ ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ബയോകെമിസ്ട്രി ലക്ചറര്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍(ജൂനിയര്‍) ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2, വിവിധ വിഷയങ്ങളില്‍ തസ്തികമാറ്റം വഴി ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തുടങ്ങി 55 തസ്തികകളിലാണ് വിജ്ഞാപനമിറക്കുന്നത്.
വനം വകുപ്പില്‍ ഫോറസ്റ്റ് റേഞ്ചര്‍-എന്‍ സി എ-എല്‍ സി, എ ഐ(കാറ്റഗറി നമ്പര്‍ 496/2016) തസ്തികയ്ക്ക് ഇന്റര്‍വ്യൂവിനു മുന്നോടിയായി ശാരീരിക അളവെടുപ്പും നടത്തും. കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ അസിസ്റ്റന്റ്(മലയാളം മീഡിയം) തസ്തികമാറ്റം വഴിയുള്ള നിയമനം(കാറ്റഗറി നമ്പര്‍ 212/2014), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പവര്‍ ലോണ്‍ട്രി അറ്റന്‍ഡര്‍(കാറ്റഗറി നമ്പര്‍ 477/2015) എന്‍ സി എ എസ് സി, കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സെക്യൂരിറ്റി അസിസ്റ്റന്റ്-എന്‍ സി എ വിശ്വകര്‍മ(കാറ്റഗറി നമ്പര്‍ 379/2016) തസ്തികയ്ക്ക് അന്നേ ദിവസം തന്നെ ശാരീരിക അളവെടുപ്പും ഇന്റര്‍വ്യൂവും നടത്തും.

ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ്-1 – എന്‍ സി എ എസ് സി ആന്‍ഡ് എസ് ടി(കാറ്റഗറി നമ്പര്‍ 299/2016, 300/2016), ഇന്‍ഡസ്ട്രീസ് ആന്റ് കൊമേഴ്‌സ് വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍(കാറ്റഗറി നമ്പര്‍ 2/2015), കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഗാര്‍ഡ് ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍ 149/2016) എന്‍ സി എ-എല്‍ സി, എ ഐ തസ്തികയ്ക്ക് ശാരീരിക അളവെടുപ്പിലും സൈക്ലിംഗ് പരീക്ഷയിലും യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

ഇടുക്കി ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ ടര്‍ണിംഗ് എന്‍ സി എ-മുസ്‌ലിം(കാറ്റഗറി നമ്പര്‍ 76/2016), എന്‍ സി സി, സൈനിക ക്ഷേമവകുപ്പില്‍ താഴ്ന്ന വിഭാഗം ജീവനക്കാരില്‍ നിന്നും തസ്തികമാറ്റം വഴിയുള്ള ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തിക(കാറ്റഗറി നമ്പര്‍ 373/2015)ഒ എം ആര്‍ പരീക്ഷയില്‍ 40 ശതമാനവും അതിനുമുകളിലും മാര്‍ക്ക് നേടിയ മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലേക്കും ഓരോ വകുപ്പുകള്‍ക്കും വെവ്വേറെ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

വിവിധ കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ ടൈപ്പിസ്റ്റ് ഗ്രേഡ്-2 എന്‍ സി എ-എസ് ഐ യു സി നാടാര്‍(കാറ്റഗറി നമ്പര്‍ 264/2016) റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ്(കാറ്റഗറി നമ്പര്‍ 72/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ ജനറല്‍ മെഡിസിന്‍ എന്‍ സി എ ഹിന്ദു നാടാര്‍(കാറ്റഗറി നമ്പര്‍ 145/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ ഓഫ്താല്‍മോളജി-എന്‍ സി എ-എല്‍ സി, എ ഐ, എന്‍ സി എ മുസ്‌ലിം(കാറ്റഗറി നമ്പര്‍ 149/2017, 150/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ അനാട്ടമി എന്‍ സി എ ധീവര(കാറ്റഗറി നമ്പര്‍ 140/2017), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഗാസ്‌ട്രോ എന്‍ട്രോളജി(കാറ്റഗറി നമ്പര്‍ 73/2017), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പാത്തോളജി(കാറ്റഗറി നമ്പര്‍ 331/2016), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍(കാറ്റഗറി നമ്പര്‍ 74/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ റേഡിയോ തെറാപ്പി-എന്‍ സി എ ധീവര(കാറ്റഗറി നമ്പര്‍ 155/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ ജനൈറ്റോ യൂറിനറി സര്‍ജറി എന്‍ സി എ ധീവര(കാറ്റഗറി നമ്പര്‍ 147/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ ഓര്‍ത്തോപ്പീഡിക്‌സ്-എന്‍ സി എ-എല്‍ സി, എ ഐ, എന്‍ സി എ മുസ്‌ലിം(കാറ്റഗറി നമ്പര്‍ 152/2017, 151/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ പീഡിയാട്രിക്‌സ് സര്‍ജറി-എന്‍ സി എ-എസ് സി(കാറ്റഗറി നമ്പര്‍ 153/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ ഒബ്സ്റ്റസ്ട്രിക്‌സ് ആന്റ് ഗൈനക്കോളജി -എന്‍ സി എ-എല്‍ സി, എ ഐ(കാറ്റഗറി നമ്പര്‍ 148/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ പ്ലാസ്റ്റിക് ആന്റ്‌റീ കണ്‍സ്ട്രക്റ്റീവ് സര്‍ജറി-എന്‍ സി എ മുസ്‌ലിം(കാറ്റഗറി നമ്പര്‍ 154/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ റേഡിയോ തെറാപ്പി-എന്‍ സി എ-മുസ്‌ലിം, എന്‍ സി എ-ഒ എക്‌സ്(കാറ്റഗറി നമ്പര്‍ 156/2017, 157/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ എന്‍ സി എ-എസ് ടി, എന്‍ സി എ-മുസ്‌ലിം, എന്‍ സി എ-എല്‍ സി, എ ഐ, എന്‍ സി എ-ഒ ബി സി(കാറ്റഗറി നമ്പര്‍ 141/2017-144/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ ജനറല്‍ മെഡിസിന്‍ എന്‍ സി എ-ഒ എക്‌സ്(കാറ്റഗറി നമ്പര്‍ 146/2017) എന്നീ തസ്തികകളില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തും.

 

---- facebook comment plugin here -----

Latest