Connect with us

National

പട്ടേലിനെതിരെ വേട്ട് ചെയ്തത് എട്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കി

Published

|

Last Updated

അഹമ്മദാബാദ്: കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിനെതിരെ വോട്ട് ചെയ്തതിന് എട്ട് എം.എല്‍.എമാരെ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്കാണ് ഇവരെ പുറത്താക്കിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന് പാര്‍ട്ടി വിട്ട ശങ്കര്‍ സിംഗ് വഗേലയുമായി അടുത്ത ബന്ധമുള്ളവരാണ് പുറത്താക്കിയ എട്ട് എം.എല്‍.എമാരും.

നേതൃത്വവുമായി ഇടഞ്ഞ് ആറ് കോണ്‍ഗ്രസ് എം.എല്‍.മാര്‍ നേരത്തെ രാജിവച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്തിരുന്നു.
അടുത്ത ദിവസങ്ങളില്‍ ആറ് എം.എല്‍.എമാരെക്കൂടി കോണ്‍ഗ്രസ് പുറത്താക്കുമെന്നും വിവരമുണ്ട്‌