Connect with us

Kerala

മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം: വി.വി രാജേഷിനെ സംഘടനാ ചുമതലകളില്‍ നിന്ന് നീക്കി

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെതിരെ പാര്‍ട്ടി നടപടി. രാജേഷിനെ സംഘടനാ ചുമതലകളില്‍നിന്നു മാറ്റി.

പാര്‍ട്ടി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടു ചോര്‍ന്ന സംഭവത്തിലാണ് നടപടി. അതേസമയം, വ്യാജ രസീറ്റ് തയാറാക്കിയതില്‍ യുവമോര്‍ച്ച നേതാവിനെതിരെയും നടപടിയെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം നടപടി.

അന്വേഷണ റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ സാധിക്കാതിരുന്നത് വന്‍ വീഴ്ചയായാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. കോര്‍ കമ്മിറ്റി യോഗത്തില്‍ എം.ടി. രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണനയ്ക്കു വിട്ടത്. അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ കെ.പി. ശ്രീശന്‍, അംഗം എ.കെ.നസീര്‍, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.

Latest