Connect with us

National

'' ബിജെപി ഇന്ത്യ വിടുക '' കാംപെയിനുമായി മമത ഡല്‍ഹി സന്ദര്‍ശിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യം 75ാമത് ക്വിറ്റ് ഇന്ത്യ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി രാജ്യം വിടുക എന്ന മുദ്രാവാക്യവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മിഡ്‌നാപൂരില്‍ നടന്ന പൊതുചടങ്ങിലാണ് ബി.ജെ.പി ക്വിറ്റ് ഇന്ത്യ എന്ന കാംപെയിനുമായി തൃണമൂല്‍ രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പിയെ പുറത്താക്കി രാജ്യത്തെ സംരക്ഷിക്കണമെന്ന് മമത ആവശ്യപ്പെട്ടു.

ബി.ജെ.പി രഹിത ഇന്ത്യ എന്ന ക്യാംപെയിനുമായി ഡല്‍ഹി സന്ദര്‍ശിക്കാനൊരുങ്ങുകയാണ് മമത. ന്യൂഡല്‍ഹി, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന മമത ആഗസ്റ്റ് 27 ന് പാട്‌നയില്‍ നടക്കുന്ന ബി.ജെ.പി വിരുദ്ധ റാലിയില്‍ പങ്കെടുക്കും.
ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ നേതൃത്വം നല്‍കുന്ന എന്‍.ഡി.എ വിരുദ്ധ കക്ഷികളാണ് റാലിയില്‍ അണി ചേരുക.

Latest