Connect with us

Eranakulam

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചു ലക്ഷം ഫീസ് തുടരാമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഫീസുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. അഡ്മിഷനും കൗണ്‍സിലിങ്ങും ഉടന്‍ തുടങ്ങാമെന്നും ഹൈകോടതി ഉത്തരവിട്ടു.

പഴയ ഫീസസിലേക്ക് മടങ്ങിപ്പോകുന്ന തരത്തിലുള്ള കരാര്‍ ഇനി സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ഉണ്ടാക്കരുത്. ഓരോ കോളജിന്റെയും ഫീസ് ഘടന വ്യാഴാഴ്ച പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ അധികമായി വരുന്ന തുക ബാങ്ക് ഗ്യാരന്റിയായി മാത്രം നല്‍കിയാല്‍ മതി. ഫീസ് എന്‍ട്രന്‍സ് കമീഷണറുടെ പേരില്‍ ഡിഡിയായി അടക്കേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഈ മാസം 21ന് വീണ്ടും പരിഗണിക്കുമ്പോള്‍ കേസില്‍ കൂടുതല്‍ വാദം കേള്‍ക്കും.

---- facebook comment plugin here -----

Latest