കോടിയേരിയെ തെക്കോട്ടെടുക്കാന്‍ സമയമായില്ലേ; പ്രകോപന പ്രസംഗവുമായി ബിജെപി നേതാവ് ശോഭ

Posted on: August 9, 2017 5:07 pm | Last updated: August 9, 2017 at 5:07 pm

കോട്ടയം:സിപിഎമ്മിനെതിരെ പ്രകോപന പ്രസംഗവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്. കോട്ടയം പൊന്‍കുന്നത്ത് ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് ശോഭ സിപിഎം നേതാക്കള്‍ക്കെതിരെ പ്രകോപനപരമായി സംസാരിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തെക്കോട്ടെടുക്കാന്‍ സമയമായില്ലേ എന്നും ഇനിയെങ്കിലും നേരാവണ്ണം ജീവിക്കണമെന്നും ശോഭ പറഞ്ഞു. ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ല. കോടിയേരിക്ക് കേരളത്തില്‍ മാത്രം സഞ്ചരിച്ചാല്‍ മതിയോ എന്നും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ പോകേണ്ടി വരില്ലെ എന്നും ശോഭ പ്രസംഗത്തില്‍ ചോദിച്ചു.

ആര്‍എസ്എസില്‍ നിന്നും സിപിഎമ്മിലെത്തിയ സുധീഷ് മിന്നിയ്‌ക്കെതിരേയും ശോഭ ആഞ്ഞടിച്ചു. സുധീഷിന്റെ പേര് നായ്ക്കള്‍ക്ക് ഇടണമെന്നും ശോഭ പറഞ്ഞു.