വാര്‍ത്തക്കിടെ ബിബിസി ചാനലില്‍ നീലച്ചിത്രം; അമ്പരന്ന് പ്രേക്ഷകര്‍

Posted on: August 9, 2017 4:32 pm | Last updated: August 9, 2017 at 4:32 pm
SHARE

ലണ്ടന്‍: ലോകത്തിലെ പ്രമുഖ ടിവി നെറ്റ് വര്‍ക്കുകളില്‍ ഒന്നായ ബിബിസിയില്‍ വാര്‍ത്തക്കിടെ നീലച്ചിത്ര പ്രദര്‍ശനം. അവതാരക സോഫി റാവോത്ത് ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് മത്സരത്തിന്റെ വാര്‍ത്ത നല്‍കിക്കൊണ്ടിരിക്കെ പിറകുവശത്തെ കമ്പ്യൂട്ടറുകളില്‍ ഒന്നില്‍ നീലച്ചിത്രം തെളിയുകയായിരുന്നു.

വാര്‍ത്താപ്രക്ഷേപണം നടക്കുന്നത് അറിയാതെ ഡസ്‌കിലെ ജീവനക്കാര്‍ കമ്പ്യൂട്ടറില്‍ നീലച്ചിത്രം കണ്ടതാണ് വിനയായത്. സംഭവം ഞൊടിയിടയില്‍ തന്നെ കാട്ടുതീ പോലെ പ്രചരിച്ചു. യൂട്യൂബില്‍ 38 ലക്ഷം പേരാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. ബിബിസിയെ സാമൂഹ്യ മാധ്യമങ്ങള്‍ കൊന്ന് കൊലവിളിക്കുകയാണ്.