Connect with us

Gulf

രാജ്യാന്തര മയക്കുമരുന്ന് സംഘം; ദുബൈയിലും അറസ്റ്റ്‌

Published

|

Last Updated

മയക്കുമരുന്ന് സംഘങ്ങള്‍ക്കായി പോലീസ് സിഡ്‌നിയില്‍ നടത്തിയ തിരച്ചില്‍

ദുബൈ: രാജ്യാന്തര മയക്കുമരുന്ന് സംഘാംഗങ്ങളെ പോലീസ് അറസ്റ്റു ചെയ്തു. യു എ ഇ, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ വേരുകളുള്ള മയക്കുമരുന്ന് സംഘമാണ് അറസ്റ്റിലായത്. ദുബൈ, സിഡ്‌നി എന്നിവടങ്ങളില്‍ ഒരേസമയം ആയിരുന്നു പരിശോധന.
കോഡര്‍ ജുമാ, മുസ്തഫ ഡിബ, സ്റ്റീഫന്‍ ഇല്‍മിര്‍, മൈക്കല്‍, ഫാദി ഇബ്രാഹിം എന്നിങ്ങനെ അഞ്ചു പേരാണ് ദുബൈയില്‍ അറസ്റ്റിലായത്. ഇതില്‍ കോഡര്‍ ജുമാ ജുമൈറ ലേക് ടവേഴ്‌സില്‍ റെസ്റ്റോറന്റ് നടത്തുന്ന ആളാണ്.

പിടിയിലായ സംഘാംഗം

രാജ്യാന്തര മയക്കുമരുന്ന് സംഘത്തെ അറസ്റ്റു ചെയ്ത വിവരം ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചുപേരെ ഓസ്ട്രലിയയിലേക്ക് കൊണ്ടുപോകാന്‍ ദുബൈ പോലീസിന്റെ സഹായം തേടിയതായി ഓസ്‌ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു. മൈക്കലും ഫാദിയും ഓസ്‌ട്രേലിയയില്‍ കുപ്രസിദ്ധ അധോലോക നായകരാണത്രെ. ഇരുവരും സഹോദരന്മാരാണ്. സിഡ്‌നിയിലെ ഇവരുടെ വീട് പോലീസ് പരിശോധിച്ചു. എം ഡി എം എ എന്ന ഹെറോയിന്‍ ഇവര്‍ സിഡ്‌നിയില്‍ എത്തിച്ചതായാണ് വിവരം. 1.8 ടണ്‍ മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. മൊത്തം 17 പേര്‍ അറസ്റ്റിലായിട്ടുണ്ട്. വേദ എന്ന പേരിലായിരുന്നു പോലീസ് ഓപ്പറേഷന്‍. കഴിഞ്ഞ വര്‍ഷം മുതല്‍ നിരീക്ഷണം തുടങ്ങിയിരുന്നു. രണ്ട് സംഘങ്ങളായാണ് പ്രവര്‍ത്തനം നടത്തിയിരുന്നത്. സംഘത്തില്‍ സ്ത്രീകളും ഉള്‍പെട്ടിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Latest