സന ഫാത്വിമയുടെ മൃതദേഹം കണ്ടെത്തി

Posted on: August 9, 2017 2:41 pm | Last updated: August 9, 2017 at 6:53 pm

കാസര്‍കോട്: പാണത്തൂരില്‍ നിന്ന് കാണാതായ സന ഫാത്വിമ (3)യുടെ മൃതദേഹം കണ്ടെത്തി. പാണത്തൂര്‍ പവിത്രംകയം പുഴയില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സനാ ഫാത്വിമയെ കാണാതായത്.

ബാപ്പുങ്കയം കോളനിയിലെ ഇബ്‌റാഹിം- ഹസീന ദമ്പതികളുടെ മകളാണ് സന. ബാപ്പുങ്കയത്തെ വെള്ളം ഒഴുകിപ്പോകുന്ന കോണ്‍ക്രീറ്റ് പൈപ്പിനടുത്ത് വെച്ചാണ് സന ഫാത്വിമയെ കാണാതായത്. കുട്ടിയെ അങ്കണ്‍വാടിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന ശേഷമാണ് സന ഫാത്വിമയെ കാണാതായത്. കുടയും ചെരിപ്പും ഓടക്ക് സമീപത്ത് നിന്ന് ലഭിച്ചിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. തട്ടിക്കൊണ്ട് പോയതാകാമെന്ന അഭ്യൂഹവും പ്രചരിച്ചു.