മഅ്ദനിയുടെ മകന് വിവാഹ ആശംസകളുമായി ഇപി ജയരാജനും പി ജയരാജനുമെത്തി

Posted on: August 9, 2017 1:08 pm | Last updated: August 9, 2017 at 6:33 pm

തലശ്ശേരി: പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ മകന്‍ ഉമര്‍ മുക്താറിന് വിവാഹ ആശംസകളുമായി സിപിഎം നേതാക്കളായ ഇപി ജയരാജനും പി ജയരാജനുമെത്തി. തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ചാണ് വിവാഹം. പിഡിപി പ്രവാസി സംഘടനയുടെ അബൂദബി ശാഖ പ്രസിഡന്റ് അഴിയൂരിലെ ഇല്ല്യാസ് പുത്തന്‍ പുരയിലിന്റെ മകള്‍ നിഹ്മത്ത് ഫെബിനാണ് വധു.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മഅ്ദനി ഇന്ന് കാലത്താണ് തലശ്ശേരിയിലെത്തിയത്. മംഗളൂരു എക്‌സ്പ്രസില്‍ തലശ്ശേരി റെയില്‍വേ സ്‌റ്റേഷനിലെത്തിയ അദ്ദേഹത്തെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. വൈകീട്ട് നാലിന് അഴിയൂരില്‍ നടക്കുന്ന സത്കാര ചടങ്ങിലും മഅ്ദനി പങ്കെടുക്കും. മഅ്ദനിയുടെ വരവിന്റെ ഭാഗമായി വലിയ സുരക്ഷയാണ് ഒരുക്കിയത്.