Connect with us

Ongoing News

യുനൈറ്റഡ് വീണു; സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്

Published

|

Last Updated

മാസിഡോണിയ: മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ കീഴടക്കി റയല്‍ മാഡ്രിഡ് യുവേഫ സൂപ്പര്‍ കപ്പ് നിലനിര്‍ത്തി. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യൂനൈറ്റഡിനെ കീഴടക്കിയത്. റയലിന്റെ നാലാം സൂപ്പര്‍ കപ്പ് കിരീടമാണിത്.

24ാം മിനുട്ടില്‍ കാസിമിറോയിലൂടെ റയലാണ് ആദ്യ ഗോള്‍ നേടിയത്. 52ാം മിനുട്ടില്‍ ഇസ്‌കോ റയലിന്റെ ഗോള്‍ നേട്ടം രണ്ടായി ഉയര്‍ത്തി. പത്തു മിനുട്ടിനുള്ളില്‍ റൊമേലു ലുകാകു യുനൈറ്റഡിനായി ഗോള്‍ നേടിയെങ്കിലും റയലിന്റെ വിജയത്തിന് തടയിടാന്‍ ആ ഗോള്‍ മതിയാകുമായിരുന്നില്ല. അവസാന പത്ത് മിനുട്ടിലാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങിയത്.