ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരിലുള്ള വനഭൂമി തിരിച്ചുപിടിച്ചു; ഒഴിപ്പിച്ചത് 151 ഏക്കര്‍

Posted on: August 9, 2017 10:39 am | Last updated: August 9, 2017 at 1:10 pm
ജേക്കബ് തോമസ്്

മൈസൂരു: കേരളത്തിലെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്‌സി ജേക്കബിന്റെ പേരിലുള്ള വനഭൂമി കര്‍ണാടക വനംവകുപ്പ് തിരിച്ചുപിടിച്ചു. കുടകിലെ 151 ഏക്കര്‍ വനഭൂമിയാണ് ഒഴിപ്പിച്ചത്. മടിക്കേരി ഡിഎഫ്ഒ സൂര്യസേനയുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍.

18.12 കോടിരൂപ വിലമതിക്കുന്നതാണ് ഭൂമി. 35 ലക്ഷംരൂപ വാര്‍ഷികാദായം ലഭിച്ചിരുന്ന ഭൂമിയാണിത്. ഡെയ്‌സി ജേക്കബ് 27 വര്‍ഷമായി കൈവശം കൈവശം വച്ചുവരികയായിരുന്നു.

ഡെയ്‌സി ജേക്കബ് ഉടമസ്ഥാവകാശമുന്നയിക്കുന്ന വനഭൂമി കൈയേറിയത് തന്നെയെന്ന് കര്‍ണാടക വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്്, വനഭൂമി ഈ മാസം ഏഴിനകം ഒഴിയാന്‍ ആവശ്യപ്പെട്ട് കുടക് വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ മനോജ് കുമാര്‍ ജൂലൈ ഏഴിന് ഡെയ്‌സിക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍, ഹനുമാന്‍ ടുബാക്കോ കമ്പനിയില്‍ നിന്നാണ് ഭൂമി വാങ്ങിയതെന്നും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ പക്കലുണ്ടെന്നുമായിരുന്നു ഡെയ്‌സിയുടെ വാദം.