ടി വി എസ് ജൂപ്പിറ്റര്‍ ക്ലാസിക് പതിപ്പ് അവതരിപ്പിച്ചു

Posted on: August 9, 2017 8:23 am | Last updated: August 9, 2017 at 12:24 am

കൊച്ചി: പുതിയ ടി വി എസ് ജൂപ്പിറ്റര്‍ ക്ലാസിക് പതിപ്പ് അവതരിപ്പിച്ചു. ടി വി എസ് മോട്ടോര്‍ കമ്പനിയാണ് ഒട്ടേറെ പുതുമകളും നവീന ഘടകങ്ങളും ചേര്‍ന്ന ക്ലാസിക് പതിപ്പ്. പുറത്തിറക്കിയത്.
മികവുറ്റ ഗുണമേ•യേറിയ റൈഡ്, സുപ്പീരിയര്‍ റൈഡ് കംഫര്‍ട്ട്, സ്റ്റൈലിഷ് റോഡ് പ്രസന്‍സ് എന്നിവയെല്ലാം ടി വി എസ് ജൂപ്പിറ്റര്‍ ക്ലാസിക് പതിപ്പിന്റെ പ്രത്യേകതയാണ്.
സണ്‍ലിറ്റ് ഐവറി ബോഡി കളര്‍, ക്ലാസിക് എഡിഷന്‍ ഡികാള്‍സ്, ലക്ഷണമൊത്ത ഫുള്‍ക്രോം മിറര്‍, ക്ലാസിക് ക്രോം ബ്ലാക്‌റെസ്റ്റ്, തുടങ്ങിയ പുതുമകള്‍ നിറഞ്ഞ ഒട്ടേറെ ഘടകങ്ങല്‍ നിറഞ്ഞതാണ് ക്ലാസിക് പതിപ്പ്. പുറമേ യു എസ് ബി ചാര്‍ജറും ഡ്യുവല്‍ ടോണ്‍ സീറ്റും. ടി വി എസ് ജൂപ്പിറ്റര്‍ ക്ലാസിക് പതിപ്പിന്റെ ഓരോ ഘടകവും അതിന്റെ കാലാതീതമായ സ്റ്റൈലിംഗിന്റേയും ലക്ഷണയുക്തതയുടേയും സാക്ഷ്യപത്രങ്ങള്‍ കൂടിയാണ്.

സില്‍വര്‍ ഓക്പാനലുകള്‍, സ്ലീക് ക്രോം ഫിനിഷ് ഹാന്‍ഡ് ല്‍ ഡാം പെനേഴ്‌സ്, ഡിസ്‌ക് ബ്രേയ്ക്, ക്ലാസിക് ഡയല്‍ ആര്‍ട്ട് എന്നിവയും ജൂപ്പിറ്റര്‍ ക്ലാസിക് പതിപ്പിന്റെ മറ്റു സവിശേഷതകളാണ്. ക്ലാസിക്കിന്റെ യഥാര്‍ഥ ഹാള്‍മാര്‍ക്ക് അതിന്റെ കാലാതിവര്‍ത്തിത്വമാണെന്ന് കമ്പനി വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ്) അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.