Connect with us

Articles

നിശബ്ദനായിരുന്നു; നിരന്തര ചിന്തകനും

Published

|

Last Updated

ഡോ. അഹ്മദ് സഈദ്

1989ലെ ചരിത്രപ്രസിദ്ധമായ എറണാകുളം സുന്നി സമ്മേളനത്തിലേക്ക് അതിഥികളായെത്തിയ അറബി പണ്ഡിതരുടെ പ്രഭാഷണങ്ങള്‍ പരിഭാഷപ്പെടുത്തി നടത്തിയ പ്രസംഗങ്ങളായിരുന്നു ഡോ. അഹ്മദ് സഈദെന്ന ചിന്തകനെയും പ്രഭാഷകനെയും കേരളീയ സുന്നീ സമൂഹത്തില്‍ കൂടുതല്‍ സുപരിചിതനാക്കിയത്. അറബി ഭാഷയിലും സാഹിത്യത്തിലും അഗാധ പാണ്ഡിത്യവും വിവിധ ഭാഷകളില്‍ നേടിയ നൈപുണ്യവും ഈ ധിഷണാശാലിയെ വേറിട്ടുനിര്‍ത്തി. അങ്ങനെ കേരളത്തിലെ ഇസ്‌ലാമിക സംഘാടനത്തിനും വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ആ സാന്നിധ്യം ഏറെ മുതല്‍ക്കൂട്ടായി.1989ലെ ചരിത്രപ്രസിദ്ധമായ എറണാകുളം സുന്നി സമ്മേളനത്തിലേക്ക് അതിഥികളായെത്തിയ അറബി പണ്ഡിതരുടെ പ്രഭാഷണങ്ങള്‍ പരിഭാഷപ്പെടുത്തി നടത്തിയ പ്രസംഗങ്ങളായിരുന്നു ഡോ. അഹ്മദ് സഈദെന്ന ചിന്തകനെയും പ്രഭാഷകനെയും കേരളീയ സുന്നീ സമൂഹത്തില്‍ കൂടുതല്‍ സുപരിചിതനാക്കിയത്. അറബി ഭാഷയിലും സാഹിത്യത്തിലും അഗാധ പാണ്ഡിത്യവും വിവിധ ഭാഷകളില്‍ നേടിയ നൈപുണ്യവും ഈ ധിഷണാശാലിയെ വേറിട്ടുനിര്‍ത്തി. അങ്ങനെ കേരളത്തിലെ ഇസ്‌ലാമിക സംഘാടനത്തിനും വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ആ സാന്നിധ്യം ഏറെ മുതല്‍ക്കൂട്ടായി.

ശരിയായ ചിന്തകനായിരുന്നു ഡോ. അഹ്മദ് സഈദ്. വ്യക്തമായ കാഴ്ചപ്പാടോടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സമീപിച്ചു. ഫറൂഖ്് കോളജില്‍ ലക്ചററായി സേവനം ചെയ്യുമ്പോഴും തന്റെ പഠനങ്ങള്‍ തുടര്‍ന്നു. പുതിയത് കണ്ടെത്താനും പഠിക്കാനുമുള്ള ആ ശ്രമങ്ങള്‍ അദ്ദേഹത്തെ ഏറെ മുന്നിലെത്തിച്ചു. നിശബ്്ദമാണെങ്കിലും ധീരതയോടെയുള്ള മുന്നേറ്റപ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കിയത്. അതുകൊണ്ടാണ് കേരളത്തിന്റെ പൊതുതലങ്ങളില്‍ ആ പ്രതിഭാശാലിയുടെ സേവനങ്ങള്‍ താത്പര്യപൂര്‍വം ഉപയോഗപ്പെടുത്തിയത്. പൊതുവിദ്യാഭ്യാസവകുപ്പ് അറബിക് എക്‌സ്പര്‍ട്ട് കമ്മിറ്റിയിലും കേരള സംസ്ഥാന അറബിക് ടെക്സ്റ്റ് ബുക് പരിശോധനാ കമ്മിറ്റിയിലും അംഗമായി അദ്ദേഹം സേവനം ചെയ്തു.സുന്നി രംഗത്തുണ്ടായ പിളര്‍പ്പാനന്തരമാണ് ഡോ. അഹ്്മദ് സഈദ് പ്രാസ്ഥാനിക രംഗത്ത് സജീവ സാന്നിധ്യമായത്. സംഘടനാ വേദികളിലും ചര്‍ച്ചകളിലും സജീവമായി ഇടപെട്ടും പ്രവര്‍ത്തിച്ചും സമസ്ത കേരള സുന്നി യുവജനസംഘത്തിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വരെ ആ നേതൃത്വം എത്തി. സംഘടനാ-സ്ഥാപന സംവിധാനങ്ങളെ ക്രിയാത്മകവും കാര്യക്ഷമവുമാക്കുന്നതിന് തന്റെ കഴിവും പരിചയവും താത്പര്യവും ഫലപ്രദമായി വിനിയോഗിച്ചു. ജാമിഅ സഅദിയ്യ അറബിയ്യ, അല്‍മഖറുസ്സുന്നിയ്യ തുടങ്ങിയ സ്ഥാപനങ്ങളുടെ അക്കാദമിക രംഗം അതിന്റെ തലപ്പത്തിരുന്ന് കെല്‍പ്പുറ്റതാക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു.

എന്നും സത്യത്തിന്റെ കൂടെ നിന്നു. നീതിപൂര്‍വം സേവനം ചെയ്തു. സത്യമെന്ന് ബോധ്യപ്പെട്ടത് ആരുടെ മുന്നിലും തുറന്നുപറയാനുള്ള ആര്‍ജവമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അതിനെതിരെയുളള ഏതു ശ്രമങ്ങളെയും മാന്യമായി ചോദ്യം ചെയ്തു. തന്റെ ശരി സധൈര്യം വിളിച്ചുപറഞ്ഞു. എല്ലാം ശരിയായ ദിശയിലും കൃത്യവും വ്യക്തവുമായി നടക്കണമെന്ന നിലപാടില്‍ എന്നും ഉറച്ചുനിന്നു. കേരളത്തിലെ സുന്നീ പ്രാസ്ഥാനിക രംഗത്ത് സത്യത്തിന്റെ കൂടെ മരിക്കുവോളം അദ്ദേഹത്തിന് നില്‍ക്കാനായതും അതുകൊണ്ടാണ്. 2011 ല്‍ കോഴിക്കോട് ഫറൂഖ് കോളജില്‍ നിന്ന് വിരമിക്കുന്ന വിവരം അറിഞ്ഞ  നൂറുല്‍ ഉലമ  മര്‍ഹും എം എ ഉസ്താദ് അന്നുതന്നെ അദ്ദേഹത്തെ വിളിച്ച് കാസര്‍കോട് ജാമിഅ സഅദിയ്യയിലേക്ക് ക്ഷണിക്കുകയായിരുന്നു. എം എ  ഉസ്താദിന്റെ നിര്‍ദേശപ്രകാരം സഅദിയ്യ സയന്‍സ് കോളജിന്റെ പ്രിന്‍സിപ്പലായി സേവനം ചെയ്തുവരുന്നതിനിടെയാണ് അദ്ദേഹം വിടപറയുന്നത്. സഅദിയ്യ അറബിക് കോളജ് പ്രിന്‍സിപ്പലും കാഞ്ഞങ്ങാട് സംയുക്ത ഖാസിയുമായിരുന്ന പിതാവ് മര്‍ഹൂം പി എ അബ്ദുല്ല മുസ്‌ലിയാരുടെ പാത പിന്തുടര്‍ന്നും അല്‍മഖറുസ്സുന്നിയ്യ പ്രസിഡന്റും സമസ്ത കേന്ദ്ര മുശാവറ ട്രഷററുമായ തന്റെ ഭാര്യാപിതാവ് കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്‌ലിയാരുടെ മഹനീയ നേതൃത്വത്തിലും കര്‍മരംഗത്ത് നിറഞ്ഞുനിന്നു അഹ്മദ് സഈദ്. അദ്ദേഹത്തിന്റെ പരലോകജീവിതം പടച്ചതമ്പുരാന്‍ പ്രകാശപൂരിതമാക്കട്ടെ.

Latest