ചൈനയില്‍ സിച്ചുവാന്‍ പ്രവിശ്യയില്‍ ഭൂകമ്പം; അഞ്ചു മരണം

  • നൂറോളം പേര്‍ മരിച്ചതായി സംശയമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.
Posted on: August 8, 2017 10:27 pm | Last updated: August 9, 2017 at 12:07 pm

ബെയ്ജിങ്: ചൈനയില്‍ സിച്ചുവാന്‍ പ്രവിശ്യയില്‍ ഭൂകമ്പം. അഞ്ചു പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. അറുപതിലേറെപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 36പേരുടെ നില ഗുരുതരമാണ്.

ചൊവ്വാഴ്ച്ച വൈകുന്നേരമാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നൂറോളം പേര്‍ മരിച്ചതായി സംശയമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.1,30000 വീടുകള്‍ക്ക നാശനഷ്ടം സംഭവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജുഷൈഗോ വിനോദ സഞ്ചാര മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.