യമനിലെ അസ്സാനില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണംചെയ്തു

Posted on: August 8, 2017 10:06 pm | Last updated: August 8, 2017 at 10:06 pm
എമിറേറ്റ്‌സ് റെഡ് ക്രെസന്റ് വളണ്ടിയര്‍മാര്‍ യമനില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണംചെയ്യുന്നു

അബുദാബി: ദുരിതം അനുഭവിക്കുന്ന യമനിലെ അസ്സാനില്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ആയിരക്കണക്കിന് ഭക്ഷണ പൊതികള്‍ വിതരണംചെയ്തു.

ദാന വര്‍ഷത്തിന്റെ ഭാഗമായി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശപ്രകാരമാണ് യമനിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ സാമഗ്രികളും ഭക്ഷണസഹായങ്ങളും ലഭ്യമാക്കിയതെന്ന് യാനിലെ എ.ആര്‍.സി ടീമിന്റെ തലവന്‍ മുഹമ്മദ് അല്‍ മുഹൈറി പറഞ്ഞു. യമന്‍ ജനതയുടെ ദുരിതം പരിഹരിക്കുന്നതിന് യു എ ഇ ആവശ്യമായ സഹായങ്ങള്‍ ഇനി യും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു