മുരുകന്റെ മരണം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി

Posted on: August 8, 2017 1:38 pm | Last updated: August 8, 2017 at 1:38 pm

ചികിത്സ ലഭിക്കാതെ തിരുല്‍വെലി സ്വദേശി മുരുകന്‍ മരിച്ചസംഭംവം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. ഇതെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെ യാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനല്‍വേലി സ്വദേശി മുരുകനെ ആറ് ആശുപത്രികള്‍ ചികിത്സ നല്‍കാതെ തിരിച്ചയച്ചുവെന്നും തക്ക സമയത്ത് ചികിത്സ ലഭിക്കാതെ ആ യുവാവ് മരിച്ചുവെന്നുമുളള റിപ്പോര്‍ട്ടുകള്‍ അത്യന്തം വേദനാജനകമാണ്. ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഭാവിയില്‍ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള സംവിധാനവും ക്രമീകരണവും സര്‍ക്കാര്‍ ഉണ്ടാക്കും. ചികിത്സ നല്‍കാതെ രോഗിയെ തിരിച്ചയ്ക്കുന്നതു നിയമവിരുദ്ധമായതുകൊണ്ട് ബന്ധപ്പെട്ട ആശുപത്രികള്‍ക്കെതിരെ ഇതിനകം തന്നെ കേസ് എടുത്തിട്ടുമുണ്ട്‌