Connect with us

National

സ്‌കൂളുകളില്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ പരിശീലനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എംബി ലോകുര്‍ ആണ് ഹര്‍ജി തള്ളിയത്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാറാണ് തീരുമാനം എടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

സ്‌കൂളുകളില്‍ എന്തു പഠിപ്പിക്കണമെന്ന് പറയാന്‍ തങ്ങള്‍ ആരുമല്ല. അത് തങ്ങളുടെ ജോലിയുമല്ല. അങ്ങനെയിരിക്കെ ഇത്തരമൊരു കാര്യം കല്‍പിക്കാന്‍ കോടതിക്ക് എങ്ങിനെ സാധിക്കും – ബഞ്ച് ചോദിച്ചു.

ഡല്‍ഹി ബിജെപി വക്താവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Latest