ട്രംപിന്റെ മകള്‍ ഇവാന്‍ക നവംബറില്‍ ഇന്ത്യയിലെത്തും

Posted on: August 8, 2017 12:40 pm | Last updated: August 8, 2017 at 12:40 pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക നവംബറില്‍ ഇന്ത്യയിലെത്തും. ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റില്‍(ജിഇഎസ്) പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരച്ചാണ് ഇവാന്‍ക ഇന്ത്യയില്‍ എത്തുന്നത്.

നവംബര്‍ അവസാന ആഴ്ച ഹൈദരാബാദിലാണ് സമ്മേളനം. ജൂണില്‍ ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് ജിഇഎസില്‍ പങ്കെടുക്കാന്‍ മോദി ഇവാന്‍കയെ ക്ഷണിച്ചത് എട്ടാമത്തെ ജിഇഎസാണ് ഇത്തവണ ഹൈദരാബാദില്‍ നടക്കുന്നത്. ഇതാദ്യമായാണ് ജിഇഎസിന് ഇന്ത്യ വേദിയാകുന്നത്‌