Connect with us

National

ആദായ നികുതി റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണം 25 ശതമാനം വര്‍ധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനും കള്ളപ്പണം പിടിച്ചെടുക്കല്‍ നടപടികള്‍ക്കും പിന്നാലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം 25 ശതമാനം വര്‍ധിച്ചതായി കേന്ദ്ര സർക്കാർ. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ആഗസ്റ്റ് അഞ്ചിന് മുമ്പായി 2.82 കോടി ആളുകളാണ് ഇത്തവണ റിട്ടേണ്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 2.27 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷം പത്ത് ശതമാനം വര്‍ധനയാണ് ഉണ്ടായിരുന്നത്.

56.5 അഞ്ച് ലക്ഷം അധിക റിട്ടേണുകളാണ് അവസാന തീയതിക്ക് മുമ്പായി ലഭിച്ചത്. പിഴ കൂടാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനിയും സമയമുള്ളതിനാല്‍ റിട്ടേണുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനാണ് ആദയാ നികുതി വകുപ്പ് പ്രതീക്ഷിക്കുന്നത്.

മുന്‍കൂര്‍ നികുതി അടക്കുന്നവരുണെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. ആഗസ്റ്റ് അഞ്ച് വരെ 42 ശതമാനം അധികം ആളുകള്‍ മുന്‍കൂര്‍ നികുതി അടച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.