Connect with us

Kerala

ദിലീപിൻെറ റിമാൻഡ് കാലാവധി ആഗസ്റ്റ് 22 വരെ വീണ്ടു‌ം നീട്ടി

Published

|

Last Updated

ആലുവ: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻെറ കസ്റ്റഡി കാലാവധി ആഗസ്റ്റ് 22 വരെ വീണ്ടു‌ം നീട്ടി. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഇന്ന് കോടതിയീൽ ഹാജരാക്കിയത്.  അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

ഇത് മൂന്നാം തവണയാണ് ദിലീപിൻെറ കസ്റ്റഡി കാലാവധി നീട്ടുന്നത്. സുരക്ഷാ കാരണങ്ങളാൽ ദിലീപിനെ കഴിഞ്ഞ തവണയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.

കഴിഞ്ഞ മാസം 25നാണ് ദിലീപിനെ ഇതിന് മുമ്പ് കോടതിയില്‍ ഹാജരാക്കിയത്.

---- facebook comment plugin here -----

Latest