ആര്‍ ടി എക്ക് ബി എസ് ഐയുടെ ബി ഐ എം സര്‍ടിഫിക്കറ്റ്‌

Posted on: August 7, 2017 6:47 pm | Last updated: August 7, 2017 at 6:47 pm
ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബി ഐ എം അംഗീകാരപത്രം യു എ ഇയിലെ ബ്രിട്ടീഷ് കോണ്‍സുല്‍ ജനറല്‍
ഫിലിപ് പാര്‍ഹാമില്‍ നിന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനുമായ
മതര്‍ അല്‍ തായര്‍ സ്വീകരിക്കുന്നു.

ദുബൈ: ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ബി എസ് ഐ) ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് (ബി ഐ എം) അംഗീകാരപത്രം ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) കരസ്ഥമാക്കി. ഇതോടെ ഈ അംഗീകാരം നേടുന്ന ലോകത്തിലെ ആദ്യ ഗവണ്‍മെന്റ് സ്ഥാപനമായി ആര്‍ ടി എ മാറി.

പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയില്‍ നൂതനാശയത്തിലുള്ള ആര്‍ ടി എയുടെ നിര്‍മാണ രീതികള്‍ക്കുള്ള അംഗീകാരമാണിത്.
യു എ ഇയിലെ ബ്രിട്ടീഷ് കോണ്‍സുല്‍ ജനറല്‍ ഫിലിപ് പാര്‍ഹാമില്‍ നിന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ സര്‍ടിഫിക്കറ്റ് ഏറ്റുവാങ്ങി. ബി ഐ എം കൈറ്റ് മാര്‍ക് പി എ എസ് 119 2-2:2 013, ബി എസ് 1192- 4:2014, ബി എസ് 1192:2007 എന്നീ അംഗീകാരപത്രങ്ങളാണ് ലഭിച്ചത്.

ചടങ്ങില്‍ ആര്‍ ടി എ സ്ട്രാറ്റജി ആന്‍ഡ് കോര്‍പറേറ്റ് ഗവേണ്‍സ് സെക്ടര്‍ സി ഇ ഒ നാസിര്‍ ഹമദ് ബു ശിഹാബ്, റെയില്‍ ഏജന്‍സി സി ഇ ഒ അബ്ദുല്‍ മുഹ്‌സിന്‍ ഇബ്‌റാഹീം യൂനുസ്, അസറ്റ് ഡയറക്ടര്‍ സഈദ് അല്‍ റംസി, റെയില്‍ പ്ലാനിംഗ് ആന്‍ഡ് പ്രൊജക്ട്‌സ് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ രിദ അബു അല്‍ ഹസന്‍ തുടങ്ങി ആര്‍ ടി എ അസറ്റ് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരും ബി എസ് ഐ പ്രതിനിധികളും സംബന്ധിച്ചു.