Connect with us

Gulf

സായിദ് വര്‍ഷാചരണത്തില്‍ ദിവയും ആര്‍ ടി എയും

Published

|

Last Updated

സഈദ് മുഹമ്മദ് അല്‍ തായര്‍

ദുബൈ: ഭാവിയെ ശക്തമാക്കുന്നതിന് പുതുതലമുറക്ക് പ്രചോദനമേകുന്ന രാഷ്ട്ര പിതാവിന്റെ ഓര്‍മകള്‍ക്ക് കരുത്തുപകരാന്‍ അടുത്ത വര്‍ഷം സായിദ് വര്‍ഷമായി ആചരിക്കുമെന്ന് ആര്‍ ടി എയും ദിവയും. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഉത്തരവ് പ്രകാരമാണ് ആഘോഷ പരിപാടികള്‍. ധിഷണാശാലികളായ ഭരണാധികാരികളുടെ കീഴില്‍ രാജ്യം അഭിവൃദ്ധി നേടിയിട്ടുണ്ട്. രാഷ്ട്രപിതാവിന്റെ കാഴ്ചപ്പാടുകളാണ് തങ്ങള്‍ പിന്‍പറ്റുന്നത്. ദിവയുടെ വളര്‍ച്ചയുടെ പിന്‍ബലവും രാഷ്ട്രപിതാവിന്റെ മാര്‍ഗനിര്‍ദേശങ്ങളാണ്.

വാര്‍ഷികാഘോഷ പരിപാടികള്‍ രാജ്യത്ത് ഉന്നതമാക്കുന്നതിന് പ്രയത്‌നിക്കുന്ന യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യു എ ഇയിലെ വിവിധ ഇമാറാത്തുകളുടെ ഭരണാധികാരികള്‍ എന്നിവര്‍ക്ക് ആശംസകള്‍ അറിയിക്കുന്നുവെന്ന് ദുബൈ വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റി മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

കരുണയുടെയും സാഹോദര്യത്തിന്റെയും പാഠങ്ങളാണ് ശൈഖ് സായിദ് പകര്‍ന്നത്. ആഘോഷ പരിപാടികളിലൂടെ രാഷ്ട്രപിതാവിന്റെ മാനുഷിക മൂല്യങ്ങള്‍ പകര്‍ന്ന അധ്യാപനങ്ങള്‍ ആഗോള തലത്തില്‍ കൂടുതല്‍ ശ്രദ്ധയേകുന്നതിന് ശ്രമങ്ങള്‍ നടത്തും. യു എ ഇയെ ലോക രാജ്യങ്ങള്‍ക്കിടയില്‍ സവിശേഷമാക്കുന്നതിന് ശൈഖ് സായിദ് അര്‍പിച്ച ശ്രമങ്ങളെ തങ്ങള്‍ ഉള്‍കൊണ്ട് കൂടുതല്‍ അഭിവൃദ്ധിയും ഉയര്‍ച്ചയും വികസനവും കൈവരിക്കുന്നതിനും ദിവ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ: യു എ ഇയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതിനാണ് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സായിദ് വര്‍ഷം പ്രഖ്യാപിച്ചതെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ചെയര്‍മാന്‍ മതര്‍ അല്‍ താ

മതര്‍ അല്‍ തായര്‍

യര്‍ പറഞ്ഞു. യു എ ഇ ജനതയുടെ ചിന്തകളിലും കാഴ്ചപ്പാടുകളിലും ശൈഖ് സായിദ് ജീവിക്കുന്നുണ്ട്. രാജ്യത്തിനും സമൂഹ വികസനത്തിനും ശൈഖ് സായിദ് കരുത്തുറ്റ പ്രചോദനമാണ് നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ് സായിദിന്റെ വീക്ഷണങ്ങള്‍ പുതു തലമുറയില്‍ പ്രതിഫലനമുണ്ടാക്കുന്ന വിധത്തിലാണ് സായിദ് വര്‍ഷം ആചരിക്കുക.

അവികസിതമായ നാട്ടുരാജ്യങ്ങളെ തന്റേതായ ഭരണ നേതൃ പാടവത്തിലൂടെ ഒറ്റ കുടക്കീഴില്‍ ഒരുക്കിനിര്‍ത്തി ലോകത്തിന്റെ നെറുകെയില്‍ എത്തിച്ച രാഷ്ട്ര പിതാവിന്റെ വീക്ഷണങ്ങളെ കൂടുതല്‍ മികവ് പുലര്‍ത്തുന്ന വിധത്തില്‍ ആഘോഷങ്ങളുടെ വിവിധ പദ്ധതികളില്‍ ഉള്‍കൊള്ളിക്കുമെന്നും ആര്‍ ടി എക്ക് കീഴില്‍ നവീനമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest