ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് പാഴാക്കി: ലീഗ് എംപിമാര്‍ക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം

Posted on: August 7, 2017 1:20 pm | Last updated: August 7, 2017 at 7:01 pm
SHARE

മലപ്പുറം: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് പാഴാക്കിയ ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും പിവി അബ്ദുല്‍ വഹാബിനുമെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം. പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കന്മാരും യൂത്ത് ലീഗ് നേതൃത്വവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ പ്രതിഷേധമറിയിച്ചു.

എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാതെ പോയത്. മുംബൈയില്‍ നിന്ന് ഇവര്‍ യാത്ര ചെയ്ത വിമാനം അഞ്ച് മണിക്കൂര്‍ വൈകി. ഇവര്‍ പോളിംഗ് ബൂത്തില്‍ എത്തിയപ്പോഴേക്കും പോളിംഗ് സമയം അവസാനിച്ചിരുന്നു. രാവിലെ പത്ത് മണിക്കുള്ള മുംബൈ വഴിയുള്ള വിമാനത്തിലാണ് ഇരുവരും ഡല്‍ഹിക്ക് പുറപ്പെട്ടത്.

എയര്‍ ഇന്ത്യയുടെ അലംഭാവമാണ് തങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും എയര്‍ ഇന്ത്യക്ക് എതിരെ പരാതി നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.