ഡല്‍ഹിയില്‍ മാന്‍ഹോള്‍ ദുരന്തം; മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

Posted on: August 7, 2017 1:09 pm | Last updated: August 7, 2017 at 1:09 pm

ന്യൂഡല്‍ഹി: അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനായി മാന്‍ഹോളിലിറങ്ങിയ മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജ്പത് നഗറില്‍ ഇന്നലെയാണ് സംഭവം. ജോഗിന്ദര്‍, അന്നു, അജയ് എന്നിവരാണ് മരിച്ചത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തെക്കന്‍ ഡല്‍ഹിയില്‍, ഒരു മാസം മുമ്പ് ടാങ്ക് വൃത്തിയാക്കുന്നതിനെ വിഷ വാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചിരുന്നു.